04:10am 23 September 2026
NEWS
പപ്പു, ടപ്പു, അപ്പു: ഇന്ത്യാ സഖ്യം നേതാക്കളെ കുരങ്ങന്മാരെന്ന് പരിഹസിച്ച് യോഗി ആദിത്യനാഥ്
03/11/2025  05:30 PM IST
nila
പപ്പു, ടപ്പു, അപ്പു: ഇന്ത്യാ സഖ്യം നേതാക്കളെ കുരങ്ങന്മാരെന്ന് പരിഹസിച്ച് യോഗി ആദിത്യനാഥ്

ബിഹാർ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യാ മുന്നണി നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയുമാണ് യോ​ഗി ആദിത്യനാഥ് കടുത്ത ഭാഷയിൽ വിമർശിച്ചത്. “ഇവരാണ് ഇന്ത്യാ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാർ,” എന്നായിരുന്നു ആദിത്യനാഥ് പരിഹാസം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് യോ​ഗി പ്രതിപക്ഷ നേതാക്കൾക്കെതിരെ പരിഹാസം ഉയർത്തിയത്. 

“പപ്പുവിന് സത്യം പറയാൻ കഴിയില്ല, ടപ്പുവിന് ശരിയായത് കാണാൻ കഴിയില്ല, അപ്പുവിന് സത്യം കേൾക്കാൻ കഴിയില്ല,” എന്ന് പറഞ്ഞ അദ്ദേഹം, ഇവർ ജാതീയതയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നവരാണെന്ന് ആരോപിച്ചു. “ഇവർ കുടുംബ മാഫിയകളുടെ അനുകൂലികളാണ്; ബിഹാറിന്റെ സുരക്ഷ തകർക്കാനുള്ള ശ്രമത്തിലാണ്,” എന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

കോൺഗ്രസും ആർജെഡിയും എസ്പിയും കുറ്റവാളികളെയും നുഴഞ്ഞുകയറ്റക്കാരെയും ചേർത്താണ് രാഷ്ട്രീയമെന്നു തുടർന്നു. “അവരുടെ ഭരണകാലത്ത് റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. എന്നാൽ ഇന്ന് രാജ്യത്തെ 80 കോടി പേർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം ബിജെപി നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് ഓർമ്മിപ്പിച്ച ആദിത്യനാഥ്, ഇനി സീതാമഡിയിൽ മാ ജാനകിക്കായി ക്ഷേത്രം പണിയുകയും അത് അയോധ്യയുമായി രാം-ജാനകി മാർഗിലൂടെ ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img